ബവ്‌കോ ഔട്ട്‌ലെറ്റില്‍ നിന്ന് മദ്യം മോഷ്ടിച്ചതിന് പിടികൂടിയ യുവാവ് രക്ഷപ്പെട്ടു

കോഴിക്കോട്: ബവ്‌കോ ഔട്ട്‌ലെറ്റില്‍ നിന്ന് മദ്യം മോഷ്ടിച്ചതിന് പിടികൂടിയ യുവാവ് രക്ഷപ്പെട്ടു. പന്തീരാങ്കാവില്‍ ബവ്‌കോ ഔട്ട്‌ലെറ്റിലാണ് സംഭവം.മദ്യം വാങ്ങനെത്തിയ യുവാവ് മദ്യക്കുപ്പി എടുത്ത് അരയില്‍ തിരുകുകയും ഇത് കണ്ട ജീവനക്കാര്‍ ഇയാളെ പിടികൂടിയായിരുന്നു. പിടിയിലായ യുവാവ് കുറച്ച് സമയത്തിനുള്ളില്‍ ഇവിടെ നിന്ന് തന്ത്രപരമായി കടന്നുകളയുകയായിരുന്നു. ഞായറാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. ഇതെതുടര്‍ന്ന് യുവാവിനെതിരെ പന്തീരങ്കാവ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

മദ്യം മോഷ്ടിച്ച യുവാവിന്റെ ഫോട്ടോ ലഭിച്ചുവെങ്കിലും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.മൂന്ന് പേര്‍ ഉള്‍പ്പെട്ട സംഘമാണ് ഇവിടെ എത്തിയതെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മനസിലാകുന്നതെന്നാണ് വിവരം. യുവാവ് മദ്യം എടുക്കുന്നതും അരയില്‍ തിരുകുന്നതുമെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതായാണ് റിപ്പോര്‍ട്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top