HIGHLIGHTS : A youth from Thirurangadi died after falling from a building in Chennai
തിരൂരങ്ങാടി : ചെന്നൈയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് തിരൂരങ്ങാടി സ്വദേശിയായ യുവാവ് മരിച്ചു.താഴെച്ചിന സഹകരണ റോഡ് സ്വദേശി തടത്തില്‍ ജംഷീറിന്റെ മകന്‍ മിന്‍ഹജ് (19) ആണ് മരിച്ചത്. ഇന്നലെ രാത്രി ചെന്നൈയില്‍ മയിലാടുത്തുരയ് എന്ന സ്ഥലത്ത് വെച്ചാണ് സംഭവം. ഇവിടെ ഫുട് വെയര്‍ ഷോപ്പിലെ ജീവനക്കാരനാണ് മിന്‍ഹാജ്. ഷോപ് അടച്ച ശേഷം താമസ സ്ഥലത്ത് കെട്ടിടത്തിന്റെ ഓപ്പണ് ടെറസില്‍ നിന്ന് അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. മാതാവ്: ഫബീന. സഹോദരങ്ങള്‍ : നഫീസത്ഉല്‍ മിസ്രിയ, മിദ് ലാജ്, മിന്‍ ഷാദ്