ഭക്ഷ്യവിഷബാധയേറ്റ യുവാവ് ചികിത്സതേടി ; കാറ്ററിങ് സ്ഥാപനത്തില്‍ ആഴ്ചകളോളം പഴക്കമുള്ള ആഹാരം

നാദാപുരം: അല്‍ഫാമില്‍ പുഴുക്കളെ കണ്ട തായുള്ള പരാതിയെ തുടര്‍ന്ന് കാറ്ററിങ് സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ ഞെട്ടിക്കുന്ന ദൃശ്യം. കുമ്മങ്കോട് ടികെ കാറ്ററിങ് സ്ഥാപനത്തില്‍ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് ആഴ്ചകളോളം പഴക്കമുള്ള അല്‍ഫാം, പോത്തിറച്ചി, ആടി ന്റെയും പോത്തിന്റെയും ലിവര്‍ എന്നിവ കണ്ടെത്തിയത്.

മുഴുവന്‍ ഭക്ഷണസാധനങ്ങളും വൃത്തിഹീനമായ രീതിയിലായിരുന്നു സൂ ക്ഷിച്ചിരുന്നത്. വേവിക്കാന്‍വച്ച 15 കിലോ കോഴിയിറച്ചി മണിക്കൂറു കളോളം ഫ്രീസ് ചെയ്യാതെ സു ക്ഷിച്ചതിനാല്‍ ചീത്തയായതാ യും കണ്ടു. പിടിച്ചെടുത്ത ഭക്ഷണ സാധനങ്ങള്‍ എല്ലാം പഴകിയതും ദുര്‍ഗന്ധം വമിക്കുന്നതും ആയിരു ന്നു.

ആരോഗ്യവിഭാഗം സ്ഥാപനം പുട്ടിച്ചു. വ്യാഴാഴ്ച രാത്രി സ്ഥാപനത്തി ല്‍നിന്ന് വാങ്ങിയ അല്‍ഫാമിലാ ണ് പുഴുക്കളെ കണ്ടെത്തിയത്. ഭക്ഷ്യവിഷബാധയേറ്റ കുമ്മങ്കോട് സ്വദേശിയായ യുവാവ് നാദാപു രം താലൂക്ക് ആശുപത്രിയില്‍ ചി കിത്സതേടി.

വീട്ടുകാര്‍ ആരോഗ്യവിഭാഗ ത്തെ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന നടത്തിയ ത്. വൃത്തിഹീനമായ തരത്തിലും പഴകിയ ഭക്ഷണസാധനങ്ങള്‍ വി തരണം നടത്തിയതിനും നേര ത്തെ 40 ദിവസത്തോളം സ്ഥാപ നം ആരോഗ്യവിഭാഗം പൂട്ടിച്ചിരു ന്നു. ഭക്ഷണസാധനങ്ങളില്‍ നി രോധിച്ച കളറുകള്‍ ചേര്‍ത്തതിന് ഭക്ഷ്യസുരക്ഷാ വിഭാഗം സ്ഥാപ നത്തിന്റെ പേരില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

പഴ കിയ ഭക്ഷണസാധനങ്ങള്‍ നശി പ്പിക്കുകയും അല്‍ഫാം ഉള്‍പ്പെടെ യുള്ള ഭക്ഷണസാധനങ്ങളുടെ സാമ്പിള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിക്കുകയുംചെയ്തു. പരിശോ ധനക്ക് ഭക്ഷ്യസുരക്ഷാ ഓഫിസര്‍ ഫെബിന മുഹമ്മദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേന്ദ്രന്‍ കല്ലേരി, ജെഎച്ച്‌ഐമാരായ കെ ബാബു, വി പി റീന എന്നിവര്‍ നേതൃത്വം നല്‍കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top