പരപ്പനങ്ങാടി:ചാപ്പപടി ഹാര്‍ബറിന് സമീപം കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയ യുവാവ് കടലില്‍ മുങ്ങി മരിച്ചു. മണ്ണാറയിലെ വലിയ പീടിയേക്കല്‍ അബ്ദുറഹ്‌മാന്റെ മകന്‍ ജലീല്‍ (29) ആണ് മരിച്ചത്.
ഞായറാഴ്ച്ച ഉച്ചയ്ക്കാണ് അപകടം സംഭവിച്ചത്. ഉടനെ മത്സ്യ തൊഴിലാളികള്‍ നടത്തിയ തിരച്ചിലില്‍ യുവാവിനെ കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




