HIGHLIGHTS : A young man who was under treatment died after being hit by a bike by a child
തിരുരങ്ങാടി : ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന ചെറുമുക്ക് സ്വദേശി മരണപ്പെട്ടു. ചെറുമുക്ക് കിഴക്കേത്തലയിലെ കോഴിക്കാട്ടില്‍ സുലൈമാന്റെ മകന്‍ സല്‍മാന്‍ ഫാരിസ് (22 ) ആണ് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കാന്‍ ഇന്ന് രാവിലെ മരണപ്പെട്ടത്. പാലക്കാട് മണ്ണാര്‍ക്കാട് ഭാഗത്ത് കേറ്ററിങ് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ പുഴക്കാട്ടിരിയില്‍ വെച്ച് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു .
ഞായാറാഴ്ച വൈകുനേരം അഞ്ചു മാണിക്കാണ് അപകടം .സല്‍മാന്‍ ഫാരിസ് ഏഴു വര്ഷത്തോളമായി കേറ്ററിങ് ജോലി ചെയ്തു വരികയാണ് .കൂടെ ഉണ്ടായിരുന്ന എറപ്പറമ്പന്‍ അലിയുടെ മകന്‍ അഫ്ലഹ് ( 22 ) പരിക്കുകളോടെ ചികിത്സയിലാണ്. പോസ്‌മോര്‍ട്ടത്തിനു ശേഷം രാത്രി ഒമ്പതു മണിക്ക് ചെറുമുക്ക് മഹല്ല് ജുമാ മസ്ജിദില്‍ വെച്ച് കബറടക്കം . സഹോദരങ്ങള്‍ ഷഹാന ,ഷെറിന്‍ ഫര്‍ഹ ,ഷഹ്‌മ.


മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു