വാക്കുതര്‍ക്കത്തിനിടെ സുഹൃത്തിനെ തടഞ്ഞ യുവാവ് കുത്തേറ്റ് മരിച്ചു

കിഴിശേരി: വാക്കുതര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. കുഴിയംപറമ്പ് ക്രിസ്ത്യന്‍ പള്ളിക്കുസമീപം താമസിക്കുന്ന പുന്നക്കോടന്‍ ചന്ദ്രന്റെ മകന്‍ പ്രജിത്ത് (26)ആണ് മരിച്ചത്.

ഇന്നലെ വൈകിട്ട് ആറോടെ കുഴിയംപറമ്പ് സ്‌കൂളിനുസമീപം നടുറോഡിലാണ് സംഭവം. ഓട്ടോയില്‍ കുഴിയംപറമ്പിലെത്തിയ മൂന്നംഗ സംഘം പ്രജിത്തിന്റെ സുഹൃത്ത് കുഴിയമ്പറമ്പ് പൊക്കനാളി നൗഫലുമായി വാക്കുതര്‍ക്കമുണ്ടായി. ഇത് കണ്ട് കാര്യം അന്വേഷിക്കാന്‍ എത്തിയതായിരുന്നു പ്രജിത്ത്. അക്രമിസംഘം നൗഫലിനെ പിടിച്ച് തള്ളിയപ്പോള്‍ തടഞ്ഞ പ്രജിത്തിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. നെഞ്ചിന് കുത്തേറ്റ് നിലത്ത് വീണതോടെ അക്രമി സംഘം ഓടി രക്ഷപ്പെട്ടു. നൗഫലിനും പരിക്ക് പറ്റിയിട്ടുണ്ട്.

നാട്ടുകാര്‍ ചേര്‍ന്ന് പ്രജിത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കുകൊണ്ടുപോയെങ്കിലും വഴിമധ്യേ മരണപ്പെട്ടു. അമ്മ: പാര്‍വതി. സഹോദരങ്ങള്‍: പ്രവീണ്‍, പ്രണവ്. കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top