
തിരൂർ : സ്നാപ് ചാറ്റ് വഴി പരിചയപ്പെട്ട് പ്രണയം നടിച്ച് പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്ത യുവാവിനെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. മമ്പുറം സ്വദേശിയായ ചപ്പുതൊടിക ആഷിഫ് അഹമ്മദിനെ (23)യാ ണ് തിരൂർ പൊലീസ് പിടികൂടിയത്.
തിരൂർ സ്വദേശിയായ കോളേജ് വിദ്യാർഥിനിയെയാണ് യുവാവ് സ്നാപ് ചാറ്റ് വഴി പരിചയപ്പെട്ടത്. തുടർന്ന് പ്രണയം നടിച്ച് പല സ്ഥലങ്ങളിലും എത്തിച്ച് പീഡിപ്പിക്കുകയും നഗ്ന വീഡിയോയും ഫോട്ടോ എടുക്കുകയും ചെയ്തു. ഷെയർ മാർക്ക് റ്റിൽ ജോലിയിൽ പൈസ വേണമെന്ന് പറഞ്ഞ് കോളേജ് വിദ്യാർഥിനിയിൽ നിന്ന് പൈസ വാങ്ങുകയും പിന്നീട് കോളേജ് വിദ്യാർഥിനി കാശ് തിരി ച്ചുചോദിച്ചതിൽ യുവാവ് ചെയ്തു. നഗ്ന ഫോട്ടോ വച്ച് ഭീഷണിപ്പെടുത്തുകയും നഗ്ന ഫോട്ടോ വിദേശത്തുള്ള ബാപ്പാക്കും വീട്ടുകാർക്കും കാണിച്ചു കൊടുക്കേണ്ടെങ്കിൽ വീണ്ടും സ്വർണം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
രക്ഷയില്ലാത്തതിനാൽ കോളേജ് വിദ്യാർഥിനി അണിഞ്ഞിരുന്ന സ്വർണാഭരണം യുവാവിന് കൊടുക്കുകയായിരുന്നു. വീണ്ടും ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് കോളേജ് വിദ്യാർഥിനി പൊലീസിൽ പരാതിപ്പെട്ടത്. തിരൂർ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്ത് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




