അട്ടപ്പാടിയില്‍ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

അട്ടപ്പാടിയില്‍ വീണ്ടും കാട്ടാന ആക്രമണം. കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. പുതൂര്‍ മുതലത്തറയില്‍ പെരിയസ്വാമി (35) ആണ് ആനയുടെ ആക്രമണത്തില്‍ മരിച്ചത്.

വെള്ളിയാഴ്ച രാത്രി ഒന്‍പതരയോടെ പുഴയില്‍നിന്നും വെള്ളമെടുത്ത് മടങ്ങുന്നതിനിടെ ഒറ്റയാന്‍ ആക്രമിക്കുകയായിരുന്നു

വനപാലകരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.

Share news
error: Content is protected !!
Scroll to Top