തിരുവനന്തപുരത്ത് ഹോട്ടല്‍ മുറിയില്‍ യുവാവ് കൊല്ലപ്പെട്ട നിലയില്‍

തിരുവനന്തപുരത്ത് ഹോട്ടല്‍ മുറിയില്‍ യുവാവ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വലിയശാല സ്വദേശി വൈശാഖാണ് മരിച്ചത്. നെഞ്ചില്‍ ആഴത്തില്‍ കുത്തേറ്റാണ് യുവാവ് മരിച്ചത്. കരമനയിലാണ് സംഭവം.

പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞദിവസം വൈശാഖും സുഹൃത്തുക്കളും ചേര്‍ന്ന് മുറിയെടുത്തതാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

മദ്യപാനത്തിനിടെയുണ്ടായ വാക്ക്തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top