തിരൂരില്‍ സ്ത്രീകളോട് മോശമായി പെരുമാറിയ യുവാവ് അറസ്റ്റില്‍

തിരൂര്‍: തിരൂര്‍ ബസ്സ് സ്റ്റാന്‍ഡില്‍ വെച്ച് സ്ത്രീകള്‍ക്ക് നേരെ മോശമായി പെരുമാറിയ ആളെ തിരൂര്‍ പോലീസ് അറസ്‌റ് ചെയ്തു. തിരൂര്‍ ഏഴൂര്‍ ഭാഗത്ത് താമസിക്കുന്ന ചട്ടിക്കല്‍ ,കുളങ്ങര വീട്ടില്‍, തലക്കടത്തുര്‍ ഹംസക്കുട്ടി(22)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ വൈകുന്നേരം ബസ്സ് സ്റ്റോപ്പില്‍ വെച്ച് സ്ത്രീകള്‍ക്ക് നേരെ ഇയാള്‍ മോശം പെരുമാറ്റം നടത്തിയതിയതിനെ തുടര്‍ന്ന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഇയാള്‍ മുന്‍പും സമാന കേസുകളില്‍ ഉള്‍പ്പെട്ട് ജയിലില്‍ കിടന്നിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top