Section

malabari-logo-mobile

സ്‌കൂളുകള്‍ ദത്തെടുത്ത് വള്ളിക്കുന്ന് ലയണ്‍സ് ക്ലബ്ബ്

HIGHLIGHTS : The Lions Club has adopted schools to implement various service projects lasting two years.

വള്ളിക്കുന്ന്:ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ സേവന പദ്ധതികള്‍ നടപ്പിലാക്കാന്‍ ലക്ഷ്യമിട്ട് സ്‌കൂളുകള്‍ ദത്തെടുത്ത് വള്ളിക്കുന്ന് ലയണ്‍സ് ക്ലബ്ബ്.ഡിസ്ട്രിക്ട് ഗവര്‍ണ്ണറുടെ സ്വപ്ന പദ്ധതിയുടെ ഭാഗമായി
പുതിയ ലയണ്‍സ്റ്റിക് വര്‍ഷം സര്‍വീസ് പ്രൊജെക്ടിന് തുടക്കം കുറിച്ചു കൊണ്ടാണ് വള്ളിക്കുന്ന് പഞ്ചായത്തിലെ വള്ളിക്കുന്ന് ഗവ.എല്‍.പി.സ്‌കൂള്‍,അത്താണിക്കല്‍ നേറ്റീവ് എ. യു.പി.സ്‌കൂള്‍,തിരുത്തി എ.യു.പി.സ്‌കൂള്‍,ചേലേമ്പ്ര പഞ്ചായത്തിലെ കൊളക്കാട്ടുചാലി എ.എല്‍.പി.സ്‌കൂള്‍ എന്നിവയെ വള്ളിക്കുന്ന്‌ലയണ്‍സ് ക്ലബ് ഏറ്റെടുത്തത്.

ആരോഗ്യ പരിപാലനം, പ്രാഥമിക ചികിത്സാ സൗകര്യം ഒരുക്കല്‍, പഠനോപകരണ വിതരണം, ശുദ്ധജലം ലഭ്യമാക്കാനുള്ള സംവിധാനം, വിവിധ മേഖലകളില്‍ പരിശീലന പരിപാടികള്‍, പച്ചക്കറിക്കൃഷി, പൂന്തോട്ടപരിപാലനം, തുടങ്ങിയ വിവിധ പദ്ധതികളാണ് നടപ്പിലാക്കുക.ആദ്യഘട്ടത്തില്‍ ഫസ്റ്റ് എയ്ഡ് ബോക്സും കിറ്റുകളും വിതരണം ചെയ്തു.

sameeksha-malabarinews

സോണ്‍ ചെയര്‍പേഴ്സണ്‍ കെ. സി മനോജ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു .കൊളക്കാട്ട് ചാലി സ്‌കൂളില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പി.ദേവദാസ്, പി.ടി. എ.പ്രസിഡന്റ് ടി.മോഹന്‍ദാസ്, പ്രധാന അധ്യാപകന്‍ റോയ്,വാര്‍ഡ് അംഗം കുറ്റിയില്‍ കുമ്മാളി അബ്ദുല്‍ ബഷീര്‍,സ്‌കൂള്‍ മാനേജര്‍ നാരായണന്‍ കുട്ടി,സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ ഗോപാലകൃഷ്ണന്‍,അഖില ജിജീഷ് എന്നിവര്‍ ഏറ്റുവാങ്ങി.വള്ളിക്കുന്ന് ഗവ എല്‍.പി.സ്‌കൂളില്‍ പി.ടി.എ പ്രസിഡന്റ് തേ റാണി പ്രേമന്‍,പ്രധാന അധ്യാപിക അജിത കുമാരി,അധ്യാപകരായ റീന, ജയശ്രീയ,രാജില എന്നിവര്‍ ഏറ്റുവാങ്ങി. തിരുത്തി എ.യു.പി.സ്‌കൂളില്‍ പ്രധാനാധ്യാപകന്‍ ഇ. ബിജേഷ്,പി.വൈശാഖ്,പി.ഗിരീഷ് കുമാര്‍, ടി. അഖില്‍നാഥ്,കെ. കെ. നിം സി,കെ. ബി.വൃന്ദ എന്നിവര്‍ ഏറ്റുവാങ്ങി.

അത്താണിക്കല്‍ നേറ്റീവ് എ.യു.പി.സ്‌കൂളില്‍ അധ്യാപകരായ കെ. എം.ബിന്ദു,പി.കെ.ബിന്ദു,നിത, അശ്വനി,ഹരിനാഥ്, അനൂപ് ശങ്കര്‍ എന്നിവര്‍ ഏറ്റുവാങ്ങി.വള്ളിക്കുന്ന് ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജിജീഷ്,സെക്രട്ടറി സി.പ്രവീണ്‍ കുമാര്‍, അംഗങ്ങളായ പ്രവീണ്‍ ഇല്ലിക്കല്‍, ശിവശങ്കരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!