Section

malabari-logo-mobile

വീട്ടമ്മയെ കേക്ക് ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍

HIGHLIGHTS : A young man has been arrested for extorting lakhs of money from a housewife saying that he would make her a partner in a cake business

കൊച്ചി: വീട്ടമ്മയെ കേക്ക് ബിസ്‌നസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവാവ് പിടിയിലായി. പ്രണവ് ശശി(33)യാണ് അറസ്റ്റിലായത്.

മാളികംപീടിക സ്വദേശിനിയായ യുവതിയാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. യുവതിയില്‍ നിന്നും പ്രതി കഴിഞ്ഞ മൂന്ന് വര്‍ഷമായി ഹോംമെയ്ഡ് കേക്ക് വാങ്ങി വില്‍പ്പന നടത്തിയിരുന്നു. ഈ കാലയളവില്‍ ഇവര്‍ തമ്മിലുള്ള കച്ചവടവും പണമിടപാടുകളും കൃത്യമായിരുന്നു. ഇതോടെയാണ് ഇയാളെ വീട്ടമ്മ വിശ്വസിച്ചത്. തുടര്‍ന്ന് കേക്ക് ബിസ്‌നസ് ആരംഭിക്കാന്‍ പോകുന്നുവെന്ന് വീട്ടമ്മയെ ഇയാള്‍ പറഞ്ഞു ബോധ്യപ്പെടുത്തുകയായിരുന്നു. ബിസിനസില്‍ പങ്കാളിയാക്കാമെന്ന് ഇയാള്‍ വീട്ടമ്മയെ വിശ്വസിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പണമായും സ്വര്‍ണമായും ഇയാള്‍ ഇവരില്‍നിന്ന് മൂന്ന് ലക്ഷത്തിലേറെ രൂപ കൈക്കലാക്കി.

ഇയാള്‍ ബിസിനസ് ആരംഭിക്കാന്‍ തുടങ്ങാതിരുന്നതോടെയാണ് ഇയാളില്‍ അവര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് പണം ഇവര്‍ തിരികെ ചോദിച്ചു. ഇതോടെ പ്രതി വീട്ടമ്മയ്ക്ക് നേരെ തിരിയുകയും അവരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയുമായിരുന്നു. ഇതോടെയാണ് ഇവര്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്. ആലുവ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!