HIGHLIGHTS : reception for the popular resistance march led by Master MV Govindan
തിരൂരങ്ങാടി:സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥക്ക് ഫെബ്രുവരി 27ന് രണ്ടു മണിക്ക് ചെമ്മാട് സ്വീകരണം നല്‍കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വവാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പി കെ ബിജു മാനേജരായ ജാഥയില്‍ സി എസ് സുജാത, എം സ്വരാജ്, ജെയ്ക് സി തോമസ്, ഡോ. കെ ടി ജലീല്‍ എം എല്‍ എ എന്നിവര്‍ അംഗങ്ങളാണ്.
ജാഥാ സ്വീകരണത്തിന്റെ ഭാഗമായി 25 ന് എടരിക്കോട്, പെരുമണ്ണ, തെന്നല നന്നമ്പ്ര ലോക്കല്‍ കമ്മിറ്റികളിലും 26 ന് പരപ്പനങ്ങാടി, നെടുവ, തിരൂരങ്ങാടി, ലോക്കല്‍ കമ്മിറ്റികളിലും വാഹന പ്രചരണ ജാഥ സംഘടിപ്പിക്കുമെന്നും. 25 ന് വൈകുന്നേരം എല്ലാ ലോക്കല്‍ കമ്മിറ്റികളിലും ബൈക്ക് റാലിയും സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. 26 ന് മണ്ഡലത്തിലെ മുഴുവന്‍ ബ്രാഞ്ചുകളിലും പ്രകടനം നടത്തും. റെഡ് വളണ്ടിയര്‍ മാര്‍ച്ചോടും വാദ്യമേളങ്ങളുടെ അകമ്പടിയോടെയുമാണ് ജാഥയെ വരവേല്‍ക്കുന്നത്. ജാഥയുടെ പ്രചരണാര്‍ത്ഥം സ്‌ക്വാഡുകള്‍ വീടുകള്‍ കയറിയുള്ള പ്രചരണം പ്രവര്‍ത്തനങ്ങള്‍ ഇതിനകം പൂര്‍ത്തീകരിച്ചു കഴിഞ്ഞതായും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ സി പി ഐ എം ജില്ല കമ്മറ്റിയംഗവും സ്വാഗത സംഘം ജനറല്‍ കണ്‍വീനറുമായ വി പി സോമസുന്ദരന്‍, ചെയര്‍മാനും കോട്ടക്കല്‍ ഏരിയ സെക്രട്ടറിയുമായ തയ്യില്‍ അലവി, കണ്‍വീനര്‍മാരായ കെ രാമദാസ്, എന്‍ പി സക്കീര്‍ എന്നിവര്‍ പങ്കെടുത്തു.