വാഹനാപകടത്തില്‍ പരിക്കേറ്റ വള്ളിക്കുന്ന് സ്വദേശിയായ യുവാവ് മരിച്ചു

തിരൂര്‍: സ്വകാര്യ ബസ്സും മോട്ടോര്‍ ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു . കൂടെ സഞ്ചരിച്ച ഭാര്യക്ക് പരുക്കേറ്റു .വളളിക്കുന്ന് അത്താണി പടി തൊട്ടിയില്‍ മണ്ണേങ്ങര വിമിത്ത് (34 ) ആണ് മരണപ്പെട്ടത്.

തിങ്കള്‍ രാവിലെ 8 മണിയോടെ തിരൂര്‍ താഴെ പാലം ബൈപാസില്‍ വച്ചാണ് അപകടം നടന്നത്. ഭാര്യ ഷെജിക്ക് കോയമ്പത്തൂരില്‍ വച്ച് പരീക്ഷക്ക് പോയി തിരിച്ചു വീട്ടില്‍ വരുന്നതിനിടെയാണ് അപകടം.

സാരമായി പരുക്കേറ്റ വിമിത്തിനെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷെജിയാണ് ഭാര്യ. അമ്മ: തിലകം. സഹോദരന്‍:വിജിത്ത്.

Share news
error: Content is protected !!
Scroll to Top