സംസ്ഥാന സ്‌കൂള്‍ സോഫ്റ്റ് ബോള്‍ മലപ്പുറത്തിന് കിരീടം

തൃശൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മലപ്പുറം ടീം ജേതാക്കളായി. ഫൈനലില്‍ തൃശൂരിനെ (6-1) റണ്‍സിന് തോല്‍പ്പിച്ചായിരുന്നു വിജയം.

സെമിയില്‍ നിലവിലെ ചാമ്പന്മാരായ കോട്ടയത്തെ (7-0)നും ക്വാര്‍ട്ടറില്‍ കൊല്ലത്തെ (7-0)നും തോല്‍പ്പിച്ച് ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്തി.ഹംസ. കെ താനൂര്‍ ആയിരുന്നു ടീമിന്റെ മുഖ്യ പരിശീലകന്‍.

എ.എം. അമൃത, പി. അനഘ, എം. ശ്രേയ (എല്ലാവരും എസ്.എസ്.എം.എച്ച്.എസ്.എസ്. തെയ്യാലിങ്ങല്‍ താനൂര്‍), പി. അര്‍ഷ. ടി.വി. അഭിരാമി, പി. അനുഷ്‌ക, കൃഷ്ണനന്ദ, ജിന്‍ഷ, പി. ശിവപ്രഭ, പാര്‍വണ വി. പ്രദീപ് (എല്ലാവരും ഗവ. മോഡല്‍ എച്ച്.എസ്.എസ്. യൂണിവേഴ്സിറ്റി) ഇ.എസ്. അമൃത, അലീന, അക്‌സ, ഗോപിക, സ്റ്റെനി, പൂജ (എല്ലാവരും സി.ആര്‍.എച്ച്.എസ്.എസ്. പോത്തുകല്ല് ). വിപിന്‍ (അസിസ്റ്റന്റ് കോച്ച്), സജില (ടീം മാനേജര്‍).

Share news
error: Content is protected !!
Scroll to Top