ശരീരത്തില്‍ ഒളിപ്പിച്ചനിലയില്‍ 15 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി വളാഞ്ചേരിയില്‍ ഒരാള്‍ പിടിയില്‍

ശരീരത്തില്‍ ഒളിപ്പിച്ചനിലയില്‍ കുഴല്‍പ്പണവുമായി വളാഞ്ചേരിയില്‍ ഒരാള്‍ പിടിയില്‍. എറണാകുളം മട്ടാഞ്ചേരി സ്വദേശി ദീപക് കിസാന്‍ സാവന്ത് (52)ആണ് പിടിയിലായത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കുഴല്‍പ്പണവുമായി ഇയാള്‍ വളാഞ്ചേരി പൊലീസിന്റെ പിടിയിലായത്. 15 ലക്ഷം രൂപയുടെ കുഴല്‍പ്പണമാണ് സാവന്തില്‍നിന്ന് പിടികൂടിയത്.

വസ്ത്രത്തില്‍ അറകളുണ്ടാക്കിയാണ് പണം സൂക്ഷിച്ചിരുന്നത്. വളാഞ്ചേരി പൊലീസ് എസ്എച്ച്ഒ കെ ജെ. ജിനേഷ്, എസ്‌ഐ ഉണ്ണി കൃഷ്ണന്‍, എഎസ്‌ഐ അന്‍വര്‍ സാദത്ത് എന്നിവര്‍ പരിശോാധക സംഘത്തിലുണ്ടായിരുന്നു.

Share news
error: Content is protected !!
Scroll to Top