കണ്ണൂരില്‍ യുവാവ് ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു

HIGHLIGHTS : A young man drowned in a temple pond in Kannur and died.

കണ്ണൂര്‍: കരിവെള്ളൂര്‍ ശിവക്ഷേത്ര കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ഇടുക്കി ചെറുതോണി മണിപ്പാറ ചേനാറ്റില്‍ ഹൗസില്‍ അഖില്‍ അഗസ്റ്റിന്‍ (22) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറിനാണ് സംഭവം. കരിവെള്ളൂര്‍ വടക്കെ മണക്കാട്ടെ സുഹൃത്തിന്റെ വീട്ടില്‍ എത്തിയതായിരുന്നു അഖില്‍.

വൈകുന്നേരം കൂട്ടുകാരോടൊത്ത് ക്ഷേത്രകുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ അഖില്‍ വെള്ളത്തില്‍ മുങ്ങിപ്പോവുകയായിരുന്നു സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ അഖിലിനെ കണ്ടെത്തി പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അച്ഛന്‍: റെജി, അമ്മ: സോഫി. പയ്യന്നൂര്‍ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!