കണ്ണൂരില്‍ യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു

കണ്ണൂര്‍:കണ്ണൂര്‍ അഴീക്കോട് ആനിവയലില്‍ യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു. മാട്ടൂല്‍ സ്വദേശി ഇസ്മയില്‍ ആണ് മരിച്ചത്.

ഞായറാഴ്ച പത്തുമണിയോടെയാണ് കൂട്ടുകാരോടൊത്ത് കുളിക്കാനിറങ്ങിയപ്പോള്‍ അപകടം സംഭവിച്ചത്.

ഇസ്മയിലിനെ കാണാതായ ഉടനെ ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

Share news
error: Content is protected !!
Scroll to Top