പരപ്പനങ്ങാടി:അറിവുനിർമ്മാണ പ്രക്രിയ രസകരമായും, ക്രിയാത്മകമായും കുട്ടികൾക്ക് അനുഭവപ്പെടുന്നതിനും വിവിധങ്ങളായ തൊഴിൽബന്ധിത പ്രവർത്തനങ്ങളെ സ്വഭാവികതയോടെ ഉൾച്ചേർത്തുകൊണ്ടുള്ള നൂതനപദ്ധതിയായ ക്രിയേറ്റീവ് കോർണറിന്റെ ഉദ്ഘാടനവും ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള ശില്പശാലയും ജി എച്ച് എസ് നെടുവ സ്കൂളിൽ നടന്നു.
പി. ടി. എ. പ്രസിഡന്റ് ശശി എം അധ്യക്ഷം വഹിച്ച ചടങ്ങിൽ HM ദേവി ടീച്ചർ സ്വാഗതം പറഞ്ഞു.BPC കൃഷ്ണൻ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.ദിൽന ടീച്ചർ നന്ദി രേഖപ്പെടുത്തി. രഘുനാഥൻ കൊളത്തൂർ , സുമേഷ്,ഷൈമ, ശ്രുതി, സിന്ധു, പ്രസീത, ബീന (ജി. യു. പി. എസ്. പുത്തൻ കടപ്പുറം), ചിന്ത (ബി ആർ സി പ്രതിനിധി)എന്നീ അധ്യാപകരും പി. ടി. എ പ്രസിഡന്റ് ശശി, പിടിഎ കമ്മറ്റി അംഗങ്ങളായ ദിലീഷ്,സമജ് എന്നിവരും ശില്പശാലയ്ക്ക് നേതൃത്വം നൽകി.
ഫോം ബോർഡ് ഉപയോഗിച്ച് വിവിധ ജ്യാമിതീയ രൂപങ്ങളുടെ മാതൃകയിൽ മനോഹരമായ മേശകൾ കുട്ടികൾ നിർമിച്ചു. ചിത്രകലാ അധ്യാപകനായ സന്താഷ് കുട്ടികൾക്ക് പെയ്ൻ്റിങ് പരിശീലനം നൽകി.
BRC പ്രതിനിധി സുധീർ മാഷ് പദ്ധതി വിശദീകരണവും, മഞ്ജുഷ പ്രലോഷ് പദ്ധതിയുടെ പ്രാധാന്യത്തെ ക്കുറിച്ചും സംസാരിച്ചു.




