മുള്ളന്‍പന്നി ഇടിച്ച് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

HIGHLIGHTS : A young man died when his bike overturned after being hit by a porcupine

എടക്കര: മലയോര ഹൈവേയില്‍ റോഡിനുകുറുകെ ഓടിയ മുള്ളന്‍പന്നിയെ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മൂത്തേടം കാരപ്പുറം ബാലംകുളത്തെ കൂനര്‍ക്കാടന്‍ ഷെഫീഖ് (ബാവ- 34)ആണ് മരിച്ചത്.

ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ കാളികാവിലേക്ക് ജോലിക്കുപോകവേ പാലാങ്കര പാറായിപ്പടിയിലാണ് അപകടം. നിയന്ത്രണംവിട്ട് ബൈക്ക് റോഡരികിലെ വൈദ്യുതിത്തുണിലും ഇടിച്ചു. തെറിച്ചുവീണ ഷെഫീഖിന് സാരമായി പരിക്കേറ്റിരുന്നു. പാലാങ്കര സ്‌നേഹക്കുട്ടായ്മാ പ്രവര്‍ത്തകരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.

പിതാവ്: ഹമീദ്. മാതാവ്: സുബൈദ. ഭാര്യ: സിദ്‌റത്തുല്‍ മുന്‍തഹ. മകള്‍: ഷസ. സഹോദരങ്ങള്‍: ഷംസീര്‍, സബിത, സബ്‌ന.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!