തിരൂരില്‍ അഞ്ചുവയസുകാരി ക്ഷേത്രക്കുളത്തില്‍ വീണ് മരിച്ചു

HIGHLIGHTS : A five-year-old girl fell into a temple pool and died in Tirur

തിരൂര്‍: പച്ചാട്ടിരി ഇടിയാട്ട് വിഷ്ണു ക്ഷേത്രക്കുളത്തില്‍ അഞ്ച് വയസുകാരി വീണ് മരിച്ചു. ഇടിയാട്ട്പറമ്പില്‍ പ്രബിലാഷിന്റെയും ലിജിയുടെ യും മകള്‍ ശിവാനി (5)യാണ് മരിച്ചത്.

ഞായര്‍ പകല്‍ മൂന്നോടെയാണ് അപകടം. കുട്ടിയെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് കുളത്തില്‍ കണ്ടെത്തിയത്. തിരുരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. സഹോദരി: ശീതള്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!