
മലപ്പുറം: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മലപ്പുറം വണ്ടൂര്‍ നടുവത്ത് സ്വദേശി നിയാസ് പുതിയത്താണ് (23) മരിച്ചത്. അസുഖബാധിതനായി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ബെംഗളൂരുവില്‍ പഠിക്കുകയായിരുന്നു നിയാസ്.
അതേസമയം, കോഴിക്കോട് കൊമ്മേരിയില്‍ അഞ്ച് പേര്‍ക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു.കഴിഞ്ഞ ഒരാഴ്ചയിലധികമായി രോഗബാധിതരുടെ എണ്ണം ഉയര്‍ന്നു. ഇതുവരെ 47 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ പരിശോധനയ്ക്ക് അയച്ച സാമ്പിളുകളില്‍ നാലെണ്ണം പോസിറ്റീവായിരുന്നു. പ്രദേശത്ത് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി കോഴിക്കോട് കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു


