3 വയസുകാരനെ കൊലപ്പെടുത്തി വാഷിംഗ് മെഷീനില്‍ ഒളിപ്പിച്ചു; അയല്‍ക്കാരി അറസ്റ്റില്‍

ചെന്നൈ: തമിഴ്‌നാട് തിരുനെല്‍വേലിയില്‍ മൂന്ന് വയസുകാരനെ കൊലപ്പെടുത്തി മൃതദേഹം വാഷിംഗ് മെഷീനില്‍ ഒളിപ്പിച്ചു. തിരുനെല്‍വേലിയിലെ വിഘ്നേഷ് -രമ്യ ദമ്പതികളുടെ രണ്ടാമത്തെ മകന്‍ സഞ്ജയ് ആണ് മരിച്ചത്. സംഭവത്തില്‍ അയല്‍ക്കാരിയായ തങ്കമ്മാളിനെ പൊലീസ് അറസ്റ്റ് ചെയ്തു.

രാവിലെ 9:30ന് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുഞ്ഞിനെ കാണാതാകുകയായിരുന്നു. ഇവര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് എത്തി പ്രദേശത്തെ വീടുകളില്‍ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ വാഷിംഗ് മെഷീനുള്ളില്‍ കണ്ടെത്തിയത്. പൊലീസ് വീടുകളില്‍ പരിശോധന നടത്തിക്കൊണ്ടിരിക്കുമ്പോള്‍ തങ്കമ്മാള്‍ മറ്റൊരു വീട്ടിലേക്ക് ഓടിപ്പോകുന്നത് കണ്ടിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട പൊലീസ് സംശയം തോന്നി ഇവരുടെ വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് വീട്ടില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ കുഞ്ഞിന്റെ മൃതദേഹം വാഷിംഗ് മെഷീനില്‍ കണ്ടെത്തിയത്.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. കൊലപാതകത്തിന്റെ കാരണം അന്വേഷിച്ചു വരുന്നതായി പൊലീസ് അറിയിച്ചു. ഇവരുടെ കുടുംബങ്ങള്‍ തമ്മില്‍ വൈരാഗ്യമുള്ളതായി ചിലയാളുകള്‍ പറയുന്നുണ്ട്. തങ്കമ്മാളിന്റെ മകന്‍ അടുത്തിടെ മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ വിഷാദത്തിന് അടിമയായിരുന്നു എന്നും നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു. തങ്കമ്മാളിലെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം കാര്യങ്ങള്‍ക്ക് വ്യക്തതയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top