മൂന്നിയൂര്‍ : ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചേളാരി ചേറക്കോട് പരേതനായ തച്ചേടത്ത് മറ്റോളി അപ്പുക്കുട്ടന്റെ മകന്‍ ഷാജി (45) ആണ് മരിച്ചത്. ഡിസംബര്‍ 12 ന് രാത്രി ചേറക്കോട് വെച്ച് ബൈക്കുകള്‍ ഇടിച്ചാണ് അപകടം. പരിക്കേറ്റ ഷാജി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച മരിച്ചു. അമ്മ: പരേതയായ ലീല. ഭാര്യ: ഷിജി. മകന്‍: തേജ്യല്‍. സഹോദരങ്ങള്‍: സുനില്‍കുമാര്‍, അനിത. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വെള്ളിയാഴ്ച ഉച്ചക്ക് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



