മണ്ണട്ടംപാറ അണക്കെട്ടില്‍ ഒഴുക്കില്‍പ്പെട്ട യുവാവ് മരിച്ചു

മൂന്നിയൂര്‍: മണ്ണട്ടംപാറ അണക്കെട്ടില്‍ ഒഴുക്കില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വെളിമുക്ക് ആലുങ്ങല്‍ സ്വദേശി ചക്കുങ്ങല്‍ വീട്ടില്‍ പരിയകത്ത് സലീമിന്റെ മകന്‍ അജ്മല്‍ അലി (21) ആണ് മരിച്ചത്

ഞായറാഴ്ച വൈകുന്നേരം ആണ് സംഭവം. അണക്കെട്ടില്‍ നീന്തുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിക്കുകായിരുന്നു.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മാതാവ് : ജമീല. സഹോദരന്‍: അന്‍ഷിഫ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top