പ്രധാനമന്ത്രിയുടെ വസതിക്ക് മുകളിലൂടെ ഡ്രോണ്‍ പറത്തി;അന്വേഷണം ആരംഭിച്ച് പോലീസ്

ദില്ലി: ന്യൂഡല്‍ഹിയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുകളിലൂടെ ഡ്രോണ്‍ പറക്കുന്നതായി കണ്ടെത്തി. ഡല്‍ഹി പൊലീസിന് ഇന്ന് രാവിലെയാണ് സന്ദേശം ലഭിച്ചത്. തിരച്ചില്‍ ആരംഭിച്ചെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്നാണ് റിപ്പോര്‍ട്ട്.

പ്രധാനമന്ത്രിയെ സംരക്ഷിക്കുന്ന എലൈറ്റ് ഫോഴ്സായ സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലെ ഉദ്യോഗസ്ഥരാണ് പുലര്‍ച്ചെ അഞ്ച് മണിയോടെ ഡ്രോണ്‍ കണ്ടതായി പോലീസിനെ അറിയിച്ചത്. മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി പോലീസ് ഡ്രോണ്‍ കണ്ടെത്താന്‍ തിരച്ചില്‍ ആരംഭിച്ചു.

‘പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം അജ്ഞാത പറക്കുന്ന വസ്തുവിനെ കുറിച്ച് വിവരം ലഭിച്ചു. സമീപ പ്രദേശങ്ങളില്‍ സമഗ്രമായ തിരച്ചില്‍ നടത്തിയെങ്കിലും അത്തരത്തിലുള്ള ഒരു വസ്തുവും കണ്ടെത്തിയില്ല. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമിലും (എടിസി) ബന്ധപ്പെട്ടിരുന്നു. ,’ ഡല്‍ഹി പോലീസ് പ്രസ്താവനയില്‍ പറഞ്ഞു.

പ്രധാനമന്ത്രി മോദിയുടെ വസതി റെഡ് നോ ഫ്‌ലൈ സോണിനോ ഡ്രോണ്‍ നോ സോണിനോ കീഴിലാണ് വരുന്നത് .

 

Share news
error: Content is protected !!
Scroll to Top