Section

malabari-logo-mobile

പാലത്തങ്ങലില്‍ റോഡരികിലെ മരങ്ങള്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ച നിലയില്‍

HIGHLIGHTS : Roadside trees destroyed by anti-socials in Palathangal

പരപ്പനങ്ങാടി: പാത്തിങ്ങല്‍ കീരനല്ലൂര്‍ ന്യൂക്കട്ട് ഭാഗത്ത് റോഡരികിലെ തണല്‍ മരങ്ങള്‍ നശിപ്പിച്ച നിലയില്‍. റോഡരികിലെ നിരവധി മരങ്ങളുടെ തോലാണ് ചെത്തി മരത്തെ നശിപ്പിക്കുന്ന തരത്തിലാക്കിയിരിക്കുന്നത്.

തിങ്കളാഴ്ച രാവിലെയാണ് മരങ്ങള്‍ ഇത്തരത്തില്‍ നശിപ്പിച്ചിരിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. പുഴയോട് ചേര്‍ന്ന് ഏറെ പ്രതൃതിരമണീയമായ പ്രാദേശിക ടൂറിസം മേഖലകൂടിയായ ഇവിടെ നിരവധി പേരാണ് ദിനംപ്രതി എത്താറുള്ളത്.

sameeksha-malabarinews

മരങ്ങളുടെ തോല്‍ ചെത്തി മരങ്ങളെ കൂട്ടത്തോടെ ഉണക്കാനുള്ള ശ്രമമായിരിക്കാം ഇതിന്റെ പിറകിലെന്ന സംശയത്തിലാണ് നാട്ടുകാര്‍. ഇതിനെതിരെ ശക്തമായ പ്രിതഷേധത്തിലാണ് നാട്ടുകാര്‍. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് പ്രദേശവാസികള്‍. ഈ പ്രവൃത്തി ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!