പാലക്കാട്: കാട്ടുപന്നി ബൈക്കിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. കോങ്ങാട് ചെറായ സ്വദേശി രതീഷ്(42) ആണ് മരിച്ചത്. ഇന്നലെ രാത്രി പാലക്കാട് മണ്ണാര്‍ക്കാട് മുക്കണ്ണത്ത് വെച്ചാണ് അപകടം സംഭവിച്ചത്.
മണ്ണാര്‍ക്കാട് നിന്ന് കോങ്ങാട്ടേക്ക് പോവുകയായിരുന്നു രതീഷ്. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.
രണ്ടാഴ്ച മുന്‍പും ഇതെ സ്ഥലത്തുവെച്ച് കാട്ടുപന്നി കുറുകെ ചാടി പരിക്കേറ്റ് യുവാവ് മരിച്ചിരുന്നു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




