Section

malabari-logo-mobile

സമ്പൂര്‍ണ്ണ ആരോഗ്യം ചിരിയിലൂടെ എന്ന വിഷയത്തില്‍ ശില്‍പ്പശാല നടത്തി

HIGHLIGHTS : A workshop was conducted on the theme of 'Total health through laughter'

പരപ്പനങ്ങാടി :ഗവ. സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിംഗ് സെന്റര്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. സമ്പൂര്‍ണ്ണ ആരോഗ്യം ചിരിയിലൂടെ എന്ന വിഷയത്തില്‍ നടന്ന ശില്പ്പശാലയില്‍ ഇന്റര്‍ നാഷണല്‍ ഹാപ്പിനസ് കോച്ചും, പ്രശസ്ത ചിരി തെറാപ്പിസ്റ്റുമായ ഡോ. എ. പി. എ. റഹ്‌മാന്‍ ക്ലാസ് എടുത്തു.

മനുഷ്യരാശിക്ക് കിട്ടിയ ഏറ്റവും വലിയ വരദാനമാണ് ചിരിക്കാന്‍ കഴിയുക എന്നതെന്നും, ജീവിതത്തിലെ ഏറ്റവും പ്രതികൂലസാഹചര്യങ്ങളിലൂടെ കടന്നുപോവുമ്പോഴും മനസുതുറന്നു ചിരിക്കാന്‍ കഴിയുക എന്നത് ഒരു വലിയ അനുഗ്രഹം തന്നെയാണെന്നും, നര്‍മ്മത്തിനും ചിരിക്കുമുള്ള അവസരങ്ങള്‍ തേടുന്നതിലൂടെ, വൈകാരിക ആരോഗ്യം മെച്ചപ്പെടുത്താനും പരസ്പരമുള്ള ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും കൂടുതല്‍ സന്തോഷം കണ്ടെത്താനും നിങ്ങളുടെ ജീവിതത്തിലേക്ക് വര്‍ഷങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും കഴിയുമെന്നും,ചിരി ഒരു വ്യക്തിയുടെ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും വേദന കുറയ്ക്കുകയും സമ്മര്‍ദ്ദത്തിന്റെ ദോഷകരമായ ഫലങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നുവെന്നും അദ്ധേഹം വിദ്യാര്‍ത്ഥികളുമായി സംവദിക്കവെ പറഞ്ഞു.

sameeksha-malabarinews

പുത്തന്‍ പീടിക പുളിക്കലകത്ത് പ്ലാസയില്‍ വെച്ച് നടന്ന ചടങ്ങില്‍ ഗവ. സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിംഗ് സെന്റര്‍ കോ- ഡിനേറ്റര്‍ ജിഷ ടി. അധ്യക്ഷത വഹിച്ചു , അധ്യാപിക ഇന്ദു ചാക്കോ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. അധ്യാപിക റൂബ ഹെന്ന സ്വാഗതവും, ഓഫീസ് സ്റ്റാഫ് വരുണ്‍ നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!