ചേര്‍ത്തല : ചേര്‍ത്തലയില്‍ വസ്ത്ര വ്യാപാര സ്ഥാപനം നടത്തുന്ന യുവതിയെ കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചേര്‍ത്തല എക്‌സറേ കവലയ്ക്ക് സമീപത്തുള്ള ലാദെല്ല എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഉടമ രാജിയെയാണ് കടയ്ക്കുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് നിഗമനം.
യുവതി വീട്ടിലെത്താത്തതിനെത്തുടര്‍ന്ന് ഭര്‍ത്താവ് നടത്തിയ അന്വേഷണത്തിലാണ് കടയ്ക്കുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




