ജിദ്ദയില്‍ തിരൂരങ്ങാടി സ്വദേശിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി.

A woman from Tirurangadi was found dead in Jeddah.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജിദ്ദ: ഷറഫിയയില്‍ തിരൂരങ്ങാടി സ്വദേശിനിയായ യുവതിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരൂരങ്ങാടി താഴെചിന സ്വദേശി എം.വി റാഷിദിന്റെ ഭാര്യ മുബഷിറയെയാണ്(24) മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ശറഫിയ ബാഗ്ദാദിയിലെ ഫ്‌ലാറ്റില്‍ ചൊവ്വാഴ്ച രാത്രി പത്തുമണിക്കാണ് സംഭവം.

ഭര്‍ത്താവും കുട്ടികളും മറ്റൊരു മുറിയില്‍ ഉണ്ടായിരുന്നു. രണ്ടര മാസം പ്രായമുള്ള കുഞ്ഞിന് പുറമെ മൂന്നര വയസുള്ള മറ്റൊരു ആണ്‍കുട്ടിയുമുണ്ട്. വിസിറ്റ് വിസക്കാണ് യുവതിയും മക്കളും സൗദിയില്‍ എത്തിയത്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •