Section

malabari-logo-mobile

മൈസൂരില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ പരപ്പനങ്ങാടി സ്റ്റേഷനിലെ വനിത സിവില്‍ പോലീസ് ഓഫീസര്‍ മരിച്ചു

HIGHLIGHTS : A woman civil police officer died at Parappanangadi station in a road accident in Mysore

പരപ്പനങ്ങാടി: മൈസൂരിന് സമീപം വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനിലെ വനിത സിവില്‍ പോലീസ് ഓഫീസര്‍ രാജമണി(46) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്.

കേസന്വേഷണത്തിന്റെ ഭാഗമായി ബാംഗ്ലൂരില്‍ പോയി തിരിച്ചു വരികയായിരുന്ന പരപ്പനങ്ങാടിയിലെ പോലീസുകാരടങ്ങിയ അന്വേഷണ സംഘം കഴിഞ്ഞ ഞായറാഴ്ച്ച ഏഴു മണിയോടെയാണ് മൈസൂരിനടുത്തു അപകടത്തില്‍ പെട്ടത്. ഗുരുതരമായി പരുക്കേറ്റ വനിതാ പോലീസ് രാജമണിയെ വിദഗ്ദ ചികില്‍സക്കായി മൈസൂരുവിലെ ആശുപത്രിയിലും പിന്നീട് തിങ്കളാഴ്ച വൈകിട്ടോടെ കോഴിക്കോടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. അപകടത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ സുരേഷ്, സിവില്‍ പോലീസ് ഓഫീസര്‍ ഷൈജേഷ് എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. ഇവര്‍ സഞ്ചരിച്ച ഇന്നോവയുടെ ടയര്‍ പൊട്ടിതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു.

sameeksha-malabarinews

രാജമണി പരപ്പനങ്ങാടി പോലീസ് സ്റ്റേഷനില്‍ ജനമൈത്രി പോലീസ് ബീറ്റ് ഓഫീസറായും നിര്‍ഭയം സ്ത്രീ സുരക്ഷാ ബോധവല്‍ക്കരണപദ്ധതി കോ – ഓര്‍ഡിനേറ്ററായും ശ്രദ്ധേയമായ സേവനം കാഴ്ച വച്ചിട്ടുണ്ട്.

നെടുവ പൂവത്താന്‍ കുന്നിലെ താഴത്തേതില്‍ രമേശന്റെ ഭാര്യയാണ് മരിച്ച രാജമണി .മക്കള്‍ :രാഹുല്‍, രോഹിത്.
ചേളാരി പാണക്കാട് – വെള്ളായിപ്പാടത്തെ പരേതനായ മണ്ണഞ്ചേരി ഇമ്പിച്ചിക്കുട്ടനാണ് പിതാവ് .അമ്മ:അമ്മുണ്ണി
സഹോദരങ്ങള്‍: ബാലന്‍, ചന്ദ്രന്‍ ,കൃഷ്ണന്‍, സുനില്‍, കോമള, രജിത ,രഞ്ജിത.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!