Section

malabari-logo-mobile

കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്തി; പ്രതിഷേധം ശക്തം

HIGHLIGHTS : A wild boar that fell into a well was rescued; The protest is strong

എറണാകുളം: കോതമംഗലം കോട്ടപ്പടിയില്‍ കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്തി കാട്ടിലേക്ക് തുരത്തി. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിണറിടിച്ചാണ് ആനക്ക് വഴിയൊരുക്കിയത്. പുറത്തെത്തിച്ച കാട്ടാനയെ വനംവകുപ്പ് സംഘം കാട്ടിലേക്ക് തുരത്തി. പതിനഞ്ച് മണിക്കൂര്‍ നേരമാണ് ആന കിണറ്റിനുള്ളില്‍ കിടന്നത്.

ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് ആന കിണറിനുള്ളില്‍ വീണത്. അതേ സമയം ആനയെ മയക്കുവെടി വെച്ച് പിടികൂടാത്തതില്‍ പ്രദേശത്ത് നാട്ടുകാര്‍ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. നീതി വേണമെന്ന ആവശ്യവുമായി കിണറിന്റെ ഉടമകളും രംഗത്തെത്തിയിട്ടുണ്ട്. കിണറ്റിനുള്ളില്‍ ചാടുമെന്ന് ഭീഷണിയുമായിട്ടാണ് ഉടമയുടെയും ഭാര്യയുടെയും പ്രതിഷേധം.

sameeksha-malabarinews

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കൃഷിയിടത്തിലെ ആള്‍മറയില്ലാത്തെ കിണറ്റില്‍ ആന വീണത്. സ്വയം കിണറിടിച്ച് പുറത്തിറങ്ങാനുള്ള ആനയുടെ ശ്രമം വിജയിച്ചിരുന്നില്ല. നഷ്ടപരിഹാരം വേണമെന്നും ആനയെ പ്രദേശത്തുനിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ നേരത്തെ പ്രതിഷേധിച്ചിരുന്നു.

ജനപ്രതിനിധികളുടെയും പൊലീസിന്റെയും നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് കോതമംഗലം എംഎല്‍എ ആന്റണി ജോണ്‍ അടക്കം സ്ഥലത്തെത്തി ചര്‍ച്ച നടത്തിയിരുന്നു. ജനവാസമേഖല ആയതിനാല്‍ ആനയെ പുറത്ത് എത്തിച്ചാല്‍ വീണ്ടും പ്രശ്‌നങ്ങള്‍ തുടരുമെന്നും അതിനാല്‍ മയക്കുവെടി പിടികൂടണമെന്നും ആയിരുന്നു നാട്ടുകാരുടെ ആവശ്യം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!