കല്‍പ്പറ്റ: ബത്തേരിയില്‍ ഓട്ടോറിക്ഷ കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞ് രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം. നായ്ക്കട്ടി പിലാക്കാവ് ഊരാളി ഉന്നതിയിലെ രാജേഷ് ,സുമ ദമ്പതികളുടെ മകള്‍ രാജലക്ഷ്മി(2) ആണ് മരിച്ചത്.
ഇന്ന് രാവിലെ 7.30 ഓടെയാണ് കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷ അപകടത്തില്‍പ്പെട്ടത് . കാര്‍ യൂടേണ്‍ എടുക്കുമ്പോള്‍ ഈ വഴി വരികയായിരുന്ന ഓട്ടോ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കുട്ടി ഓട്ടോറിക്ഷയുടെ അടിയില്‍പെട്ടുപോവുകയായിരുന്നു. കുട്ടിയെ ഉടനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




