വള്ളിക്കുന്ന്: കടയുടെ പിറകില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷണം പോയി. അത്താണിക്കല്‍ ജംക്ഷന് സമീപം കോഴിക്കോട് റോഡിലെ ഗാലക്സി ഹാര്‍ഡ്വെയര്‍ ഉടമ ഫസലിന്റെ സ്‌കൂട്ടറാണ് മോഷണം പോയത്. വെള്ളിയാഴ്ച പുലര്‍ച്ചെ 1.30 ഓടെയായിരുന്നു. മോഷ്ടാക്കളായ രണ്ട് പേരുടെ ചിത്രം സി.സി. ടി.വിയില്‍ പതിഞ്ഞു. മോഷ്ടാക്കള്‍ രണ്ടുപേരും ഹെല്‍മറ്റ് ധരിച്ചാണ് മോഷണം നടത്തിയത്.
കടയുടെ പിറകില്‍ ഉള്ള കോണ്‍ക്രീറ്റ് കട്ടില നിര്‍മ്മിക്കുന്ന ഷെഡില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറാണ് മോഷണം പോയത്. ഇവിടെയുണ്ടായിരുന്ന മറ്റൊരു സ്‌കൂട്ടറും മോഷ്ടിക്കാന്‍ ശ്രമച്ചൈങ്കിലും ചങ്ങല കൊണ്ട് ബന്ധിപ്പിച്ചതിനാല്‍ കൊണ്ട് പോവാന്‍ കഴിഞ്ഞില്ല. സ്‌കൂട്ടര്‍ മോഷണം പോയതുമായി ബന്ധപ്പെട്ട് ഉടമ ഫസല്‍ പരപ്പനങ്ങാടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഇതേ സമയം തന്നെ തൊട്ട് സമീപത്തെ കടലുണ്ടി പഞ്ചായത്തില്‍ നിന്ന് ഒരു ബൈക്കും തേഞ്ഞിപ്പലം പോലീസ് സ്റ്റേഷന്‍ പരിധിയിലെ സത്യപുരത്ത് നിന്ന് ഒരു ബുള്ളറ്റും മോഷണം പോയിട്ടുണ്ട്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് കാലിക്കറ്റ് സര്‍വകലാശാലയിലെ കായിക വിഭാഗം അധ്യാപകന്റെ സ്‌കൂട്ടര്‍ ചെട്ടിയാര്‍മാട് ഉള്ള കോര്‍ടേഴ്സില്‍ നിന്നും മോഷണം പോയിരുന്നു. ഈ സ്‌കൂട്ടറുമായി മോഷ്ടാവ് അത്താണിക്കലില്‍ ഉള്ള പെട്രോള്‍ പമ്പില്‍ നിന്ന് ടയറില്‍ കാറ്റ് അടിക്കുന്നതും അവിടെയുള്ള സി.സി.ടി.വി യില്‍ പതിഞ്ഞിട്ടുണ്ട്.




