910 കൈകളില്‍ മെഹന്തിയണിയിച്ച് ചരിത്ര നേട്ടവുമായി ആദിത്യ എ.വി

കടലുണ്ടി:ഒരു മണിക്കൂറില്‍ 910 കൈകളില്‍ മെഹന്തിയണിയിച്ച് ഗിന്നസ് ലോകറെക്കോഡിട്ട് കടലുണ്ടി മണ്ണൂര്‍ സ്വദേശിനി ആദിത്യ എ.വി. ഒരു മണിക്കൂറില്‍ 600 കൈകളില്‍ മെഹന്തിയണിയിച്ച് പാക്കിസ്ഥാന്‍ സ്വദേശിനി സാമിന ഹുെൈസന്റെ പേരിലുള്ള ഗിന്നസ് ലോക റെക്കോഡാണ് ഇതോടെ ആദിത്യ തകര്‍ത്തത്. സാമിന ഹുസൈന്റെ റെക്കോഡാണ് 40 മിനിട്ടില്‍ ആദിത്യ മറി കടന്നത്.

മണ്ണൂര്‍ വടക്കുമ്പാട് അങ്ങാടി വീട്ടില്‍ പരേതനായ സുഭാഷ് , സരിത ദമ്പതികളുടെ മകളാണ് ആദിത്യ. ഭര്‍ത്താവ് മണ്ണൂര്‍ കുപ്പാട്ട് നിധിന്‍ വിദേശത്ത് ജോലി ചെയ്യുന്നു.
ചിത്രകാരിയായ ആദിത്യയുടെ പേരിലാണ് നിലവിലെ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്ഡും ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോഡും.

ജഡ്ജസ് റിപ്പോര്‍ട്ട്, ടൈം കീപ്പര്‍മാരുടെ റിപ്പോര്‍ട്ട്, ഗിന്നസ് നിയമ പ്രകാരം റെക്കോഡു ചെയ്ത വീഡിയോ , ഫോട്ടോ, പത്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവ സഹിതം അംഗീകാരത്തിനായി ഗിന്നസ് അധികൃതര്‍ക്ക് അയച്ചു കൊടുക്കും.

നേരത്തെ കടലുണ്ടിയില്‍ തബലയില്‍ സുധീര്‍ കടലുണ്ടി, മാരത്തോണ്‍ സ്പീച്ചില്‍ വത്സരാജ് എന്നിവര്‍ ഗിന്നസ് റെക്കോര്‍ഡ് നേടിയിരുന്നു.

ഫറോക്ക് എസ്.എച്ച്.ഒ ജി.ബാലചന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
കടലുണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി. അനുഷ അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ.ശിവദാസന്‍, വാര്‍ഡ് മെമ്പര്‍മാരായ റിജി പിലാക്കാട്ട് , പ്രവീണ്‍ ശങ്കരത്ത്, സി.എം.എച്ച്.എസ് പ്രിന്‍സിപ്പാള്‍ പി.ബൈജു തുടങ്ങിയവര്‍ സംസാരിച്ചു. സമാപന പൊതു സമ്മേളനം പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സജിത പൂക്കാടന്‍ മുഖ്യാതിഥിയായി. ഗിന്നസ് വത്സരാജ്, സി.കെ. വിജയ കൃഷ്ണന്‍, പിലാക്കാട്ട് ഷണ്‍മുഖന്‍, ഷിബിന്‍, വിനീഷ് കടക്കാട് , സുമേഷ് കുന്നത്ത് ,സി.പി.ഷൈജു, ഹെബീഷ് മാമ്പയില്‍, തുടങ്ങിയവര്‍ സംസാരിച്ചു.

 

 

Share news
error: Content is protected !!
Scroll to Top