നാടുകാണി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന വാഹനങ്ങള്‍ക്ക് മുകളില്‍ മരം വീണു

മലപ്പുറം: നാടുകാണി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന വാഹനങ്ങള്‍ക്ക് മുകളില്‍ മരം വീണു. ജാറത്തിന് സമീപത്തായിയാണ് ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ക്കു മുകളില്‍ മരം വീണത്.

ഇതെതുടര്‍ന്ന് റോഡ് ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് പരിക്കുകളില്ല.

മരങ്ങള്‍ വെട്ടിമാറ്റിക്കൊണ്ടിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top