മഴയില്‍ ചെരിപ്പ് നഷ്ടമായി; ഒട്ടിപ്പുള്ള ചെരിപ്പ് വേണമെന്ന് എട്ടുവയസുകാരന്‍; വാങ്ങി നല്‍കി വി ഡി സതീശന്‍

കൊച്ചി:  എളന്തിക്കരയിലെ എട്ട് വയസ്സുകാരന്റെ ആഗ്രഹം ദുരിതാശ്വാസ ക്യാംപുകളില്‍ സന്ദര്‍ശനത്തിനെത്തിയ പ്രദേശത്തെ എംഎല്‍എ കൂടിയായ പ്രതിപക്ഷ നേതാവ് സാധിച്ചു കൊടുത്തു.

എളന്തിക്കര സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിലായിരുന്നു വി ഡി സതീശന്‍ എത്തിയത്. ഓരോരുത്തരെയും കണ്ട് കാര്യങ്ങള്‍ ചോദിച്ചു. ഇതിനിടെയാണ് അമ്മയുടെ സമീപം നിന്നിരുന്ന എട്ട് വയസ്സുകാരന്‍ സ്ഥലം എംഎല്‍എ യോട് തന്റെ സങ്കടം പറഞ്ഞത്. പെരുമഴപെയ്ത്തില്‍ തന്റെ ഒരു ചെരുപ്പ് ഒഴുകിപ്പോയി. വിഷമിക്കേണ്ട ചെരുപ്പ് റെഡിയാക്കാമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് പ്രവര്‍ത്തകരോട് ചെരിപ്പ് വാങ്ങി നല്‍കാന്‍ നിര്‍ദ്ദേശിച്ചു.

എന്നാല്‍ തനിക്ക് പിന്നില്‍ ഒട്ടിപ്പുള്ള ചെരിപ്പ് തന്നെ വേണമെന്ന് എട്ട് വയസ്സുകാരന്റെ ആഗ്രഹം . എന്നാല്‍ താന്‍ തന്നെ ചെരിപ്പ് റെഡിയാക്കാമെന്ന് എംഎല്‍എയുടെ ഉറപ്പ്. പ്രദേശത്തുള്ള കടയിലേക്ക് കുട്ടിയുമായി എത്തി. ചെരിപ്പ് വാങ്ങി നല്‍കി.

 

Share news
error: Content is protected !!
Scroll to Top