ശക്തമായ കാറ്റില്‍ ഏ ആര്‍ നഗറില്‍ നിര്‍ത്തിയിട്ട ഓട്ടോയുടെ മുകളില്‍ മരം വീണു

തിരൂരങ്ങാടി: ഇന്നലെ ഉണ്ടായ ശക്തമായ കാറ്റില്‍ ഏ ആര്‍ നഗര്‍ കൊടുവായൂര്‍ അങ്ങാടിയിലെ പാല മരം കടപ്പുഴക്കി നിര്‍ത്തിയിട്ട ഓട്ടോയുടെ മുകളില്‍ വീണു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

മരം വീഴുന്ന സമയത്ത് അതുവഴി വന്ന ബൈക്ക് യാത്രക്കാരന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു .നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആക്സിഡന്റ് റെസ്‌ക്യൂ പ്രവര്‍ത്തകര്‍ ഉടനെ സംഭവ സ്ഥലത്ത് എത്തുകയും കെഎസ്ഇബിയെ വിവരം അറിയിക്കുകയും കുന്നുംപുറം കെഎസ്ഇബി ജീവനക്കാര്‍ എത്തി ലൈന്‍ ഓഫ് ചെയ്യുകയും ചെയ്തു.

തുടര്‍ന്ന് ആക്സിഡന്റ് റെസ്‌ക്യൂ പ്രവര്‍ത്തകര്‍ ഇലക്ട്രിക് ലൈനിലും റോഡിലും ഓട്ടോറിക്ഷയുടെ മുകളിലുമായി വീണ മരം നാട്ടുകാരുടെ സഹായത്തോടെ വെട്ടി മാറ്റി.

 

Share news
error: Content is protected !!
Scroll to Top