പൊന്നാനി ബൈപ്പാസില്‍ റോഡിലേക്ക് മരം മുറിഞ്ഞു വീണു

പൊന്നാനി: പൊന്നാനി ചമ്രവട്ടം ബൈപ്പാസില്‍ മലബാര്‍ ഹാളിനു സമീപമം മരം മുറിഞ്ഞ് റോഡിലേക്ക് വീണു. ഇന്നലെ രാത്രിയാണ് മരം മുറിഞ്ഞ് റോഡിലേക്ക് വീണത്.
വലിയ വാഹനങ്ങളും, ഇരുചക്രവാഹനങ്ങളുമുള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന ഹൈവേയില്‍ സംഭവ സമയത്ത് വാഹനങ്ങള്‍ കടന്നു വരാതിരുന്നത് വന്‍ അപകടം ഒഴിവാക്കി. പൊന്നാനി ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ചുനീക്കി.

പള്ളപ്രം പാലം മുതല്‍ ചമ്രവട്ടം ജംഗ്ഷന്‍ വരെ ഇത്തരത്തില്‍ നിരവധി മരങ്ങളാണ് അപകടകരമായ നിലയിലുള്ളത്.

 

Share news
error: Content is protected !!
Scroll to Top