കോഴിക്കോട് തിരൂരങ്ങാടി തഹസില്‍ദാരും കുടംബവും സഞ്ചരിച്ച കാറിന് മുകളിലേക്ക് റോഡരികിലെ മരം മുറിഞ്ഞുവീണ് അപകടം. യാത്രികര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. കോഴിക്കോട് താഴേക്കോട് മുക്കം റോഡില്‍ മാമ്പറ്റ വെച്ചാണ് അപകടമുണ്ടായത്.
തഹസില്‍ദാര്‍ തിരൂരങ്ങാടി സ്വദേശി സാദിഖ് പിഒയും കുടുംബവുമാണ് വാഹനത്തിലുണ്ടായിരുന്നത്.
ശക്തമായ കാറ്റില്‍ റോഡരികിലെ മരം ഇവര്‍ സഞ്ചരിച്ച കാറിന് മുകളിലേക്ക് മുറിഞ്ഞുവീഴുകയായിരുന്നു.
അഗ്നിശമന സേന സംഭവസ്ഥലത്തെത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




