കർക്കിടക കാപ്പി

കർക്കിടക കാപ്പി


ആവശ്യമായ ചേരുവകൾ ;

മല്ലി – ഒന്നര കപ്പ്
ചുക്ക് – 4 എണ്ണം
ഏലക്ക – 2 എണ്ണം
കുരുമുളക് –
1/2ടേബിൾസ്പൂൺ
ഉലുവ – 2 ടേബിൾസ്പൂൺ
നല്ലജീരകം – 2 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം :

 

ചൂടാക്കിയ ചട്ടിയിലേക്ക് ചുക്ക്, മല്ലി, ഏലക്ക, കുരുമുളക്, ഉലുവ എന്നിവ പൊട്ടിവരുന്നതുവരെ വെറുത്തെടുക്കുക. പൊട്ടിവരുമ്പോൾ ഇതിലേക്ക് ജീരകം കൂടി ചേർത്ത് മൂപ്പിച്ചെടുക്കുക. ഇവ നന്നായി മിക്സിയിൽ ഇട്ടു പൊടിച്ചെടുക്കുക. അതിലേക്ക് കാപ്പി പൊടിയോ ബ്രൂ പൊടിയോ ചേർത്ത് മിക്സ്‌ ചെയ്യുക.. ഈ പൊടി ഉപയോഗിച്ച് കാപ്പി തയാറാക്കുക.. മധുരത്തിനായി ശർക്കരയോ, ചക്കരയോ ഉപയോഗിക്കുക.

Share news
error: Content is protected !!
Scroll to Top