കൊതുക് നാശിനിയുടെ കുപ്പി വായില്‍ വെച്ച പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

HIGHLIGHTS : A tragic end for the toddler

തിരൂരങ്ങാടി: കൊതുക് നാശിനിയുടെ കുപ്പി ഊമ്പിയ കുട്ടിക്ക് ദാരുണാന്ത്യം. തിരൂരങ്ങാടി വെന്നിയൂര്‍ കാച്ചടി സ്വദേശി ചെരിച്ചിയില്‍ അബ്ദുറഹ്‌മാന്‍-സമീറ ദമ്പതികളുടെ എട്ട് മാസം മാത്രം പ്രായമുള്ള ലിയാന്‍ ഹംദിനാണ് ദാരുണ അന്ത്യമുണ്ടായത്. ചൊവ്വാഴ്ച്ച വൈകീട്ട് മൂന്ന് മണിയോടെ കുട്ടിക്ക് പാലെടുക്കുന്നതിനായി അടുക്കളയിലേക്ക് പോയ സമീറ പാലുമായി വന്നപ്പോള്‍ കുട്ടിയുടെ കയ്യില്‍ ഗുഡ്നൈറ്റിന്റെ ഒഴിവാക്കിയ കുപ്പി കണ്ടു.

മുട്ടുകുത്തി ചെറുതായി ഞെരങ്ങി നീങ്ങിയ കുട്ടി ഒഴിവാക്കാനായി വെച്ചിരുന്ന കഴിഞ്ഞ കുപ്പിയെടുത്ത് ഊമ്പുകയായിരുന്നു. ഉടനെ തന്നെ കുട്ടിക്ക് തഹാസ്വസ്ത്യവും അപസ്മാരവും അനുഭവപ്പെട്ടു. ഉടനെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐ.സി.യുവില്‍ പ്രവേശിപ്പിച്ച കുട്ടി ഇന്നലെ പലര്‍ച്ചെ മൂന്ന് മണിയോടെയാണ് മരണപ്പെട്ടത്.
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഇന്നലെ വൈകീട്ട് നാല് മണിയോടെ കരുമ്പില്‍ ജുമാമസ്ജിദില്‍ കബറടക്കി. സഹോദരങ്ങള്‍: അസ്നാന്‍, ഷാഹിദ്, ആയിശ സിയ.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!