ഹേമ കമ്മറ്റി റിപ്പോര്‍ട്ട്; വാദം കേള്‍ക്കാന്‍ പ്രത്യേക ബെഞ്ച്;ഹൈക്കോടതി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വാദം കേള്‍ക്കാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കും. അഞ്ച് വനിതാ ജഡ്ജിമാര്‍ അംഗങ്ങളായ പ്രത്യേക ബെഞ്ചായിരിക്കും വാദം കേള്‍ക്കുക. ആക്ടിംഗ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് പ്രത്യേക ബെഞ്ച് രൂപീകരിച്ചത്.

റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഇനിയും കൂടുതല്‍ കേസുകള്‍ ഉണ്ടാവാനുള്ള സാധ്യത പരിഗണിച്ചാണ് ഈ തീരുമാനം. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്ത് വിടുന്നതുമായി നിര്‍മാതാവ് സജി മേനോന്‍ പാറയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്.

 

Share news
error: Content is protected !!
Scroll to Top