ടോര്‍ച്ച് പൊട്ടിത്തെറിച്ച് വീടിന്റെ കിടപ്പ് മുറിക്ക് തീ പിടിച്ചു

മലപ്പുറം /എടപ്പാള്‍: ചാര്‍ജ് ചെയ്യാന്‍ വെച്ച ടോര്‍ച്ച് പൊട്ടിത്തെറിച്ച് വീടിന്റെ കിടപ്പ് മുറിക്ക് തീ പിടിച്ചു. ഇന്ന് രാവിലെ എട്ടരയോടെയാണ്
നടക്കാവ് കാലടി റോഡിലെ വലിയ പീടിയേക്കല്‍ ഫാരിസിന്റെ വീട്ടില്‍ അപകടം നടന്നത്.

അപകട സമയത്ത് വീട്ടുകാരെല്ലാം പുറത്തായതിനാല്‍ വലിയ അപകടം ഒഴിവായി. നാട്ടുകാരും പിന്നീട് പൊന്നാനിയില്‍ നിന്നും എത്തിയ അഗ്‌നി ശമന സേനയും ചേര്‍ന്നാണ് തീ യണച്ചത്. കിടപ്പുമുറിയിലുണ്ടായിരുന്ന മുഴുവന്‍ സാമഗ്രികളും കത്തിനശിച്ചു. 3 ലക്ഷം രൂപയുടെ നാശങ്ങള്‍ സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍.

 

Share news
error: Content is protected !!
Scroll to Top