സൗജന്യ പി.എസ്.സി പരിശീലനം: അപേക്ഷ ക്ഷണിച്ചു

ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ വളാഞ്ചേരി ആസ്ഥാനമായി കാവുംപുറം മമ്പഉല്‍ ഹുദ സെക്കന്‍ഡറി മദ്രസയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ 2025 ജനുവരി ഒന്നിന് ആരംഭിക്കുന്ന ആറ് മാസത്തെ സൗജന്യ പി.എസ്.സി പരിശീലന ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. റെഗുലര്‍, ഹോളിഡേ ബാച്ചുകള്‍ ഉണ്ടാകും.

എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെയും ആധാര്‍ കാര്‍ഡിന്റെയും പകര്‍പ്പ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഓഫീസില്‍ നേരിട്ട് അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2024 ഡിസംബര്‍ 20 വൈകീട്ട് നാല്. ഫോണ്‍: 8714360186, 9747382154, 04942954380.

Share news
error: Content is protected !!
Scroll to Top