താനൂരിൽ മൂന്നുദിവസം പ്രായമായ കുഞ്ഞിനെ കൊന്നു കുഴിച്ചുമൂടി ; അമ്മ അറസ്റ്റിൽ

പ്രതീകാത്മക ചിത്രംമലപ്പുറം: താനൂരില്‍ മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ മാതാവ് കൊലപ്പെടുത്തി കുഴിച്ചു മൂടി. താനൂര്‍ ഒട്ടുംപുറംസ്വദേശിനിയായ യുവതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് യുവതിപൊലീസിന് മൊഴി നല്‍കി. സ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ദിവസങ്ങള്‍ പ്രായമുള്ളകുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയെന്നായിരുന്നു രഹസ്യവിവരം. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് യുവതി കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് പൊലീസിന് മൊഴി നല്‍കിയത്. യുവതിയെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

മാനസിക പ്രശ്‌നം മൂലം ചെയ്തതാണ് എന്നാണ് യുവതിയുടെ മൊഴി. ഭര്‍ത്താവുമായി തര്‍ക്കമുണ്ടായിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു. മാസം 26ന് രാത്രിയായിരുന്നു സംഭവം. വീട്ടിലെ കിണറിന് അടുത്താണ്കുഞ്ഞിനെ കുഴിച്ചുമൂടിയതെന്നും യുവതി പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top