ഒന്നാംക്ലാസ് പ്രവേശനം അഞ്ചാം വയസ്സിൽത്തന്നെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാംക്ലാസ് പ്രവേശനം അഞ്ച് വയസ്സിൽ തന്നെ നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി. കേരളത്തിൻ്റെ പൊതുവിദ്യാഭ്യാസ സമ്പ്രദായം അനുസരിച്ച് എല്ലാ കുട്ടികളെയും സ്കൂളിൽ ചേർക്കും. മൂന്നുവയസ്സുമുതൽ കുട്ടികൾ നഴ്‌സറിയിൽ പോയിത്തുടങ്ങുന്നുണ്ട്. നിലവിലുള്ള സംവിധാനം മാറിയാൽ സാമൂഹികപ്രശ്നം ഉണ്ടായേക്കുമെന്നും അദ്ദേഹം മാധ്യമ ങ്ങളോട് പറഞ്ഞു. പുതിയ അധ്യയനവർഷത്തിൽ ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധി ആറ് വയസ്സാക്കണമെന്ന് കേന്ദ്ര സ്കൂൾ വിദ്യാഭ്യാസജോയിൻ്റ് സെക്രട്ടറി സംസ്ഥാനത്തിന് കത്തയച്ചിരുന്നു. 2020 ദേശീയ വിദ്യാഭ്യാസ നയത്തിലെ നിർദേശമാണിത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top