കേന്ദ്രസർക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങൾ തിരുത്തണം: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ തിരൂരങ്ങാടി ഏരിയ സമ്മേളനം

തിരൂരങ്ങാടി : കേന്ദ്രസർക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങൾ തിരുത്തണമെന്നും കേരളത്തോടുള്ള വിവേചനപരമായ സമീപനം ഉപേക്ഷിക്കണമെന്നും കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ തിരൂരങ്ങാടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.

തിരൂരങ്ങാടി സഹകരണ ഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സമ്മേളനം കെ ജി ഒ എ സംസ്ഥാന കമ്മിറ്റി അംഗം എസ് സുലൈമാൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി നന്ദകുമാർ അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ സി ഹണിലാൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പ്രണവ് മാലോൽ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം സുനിത വർമ്മ, ജില്ല ട്രഷറർ പി മോഹൻദാസ്, പി എ വിനോദ്, കെ അനീഷ്, എം ജി ഷനൂപ്, എൻ ആർ സനൽ ചന്ദ്രൻ, ടി വി സുനിൽകുമാർ, കെ പി എം നവാസ് എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി കെ സി ഹണിലാൽ (പ്രസിഡണ്ട്)
കെ മുഹമ്മദ് മുസ്തഫ, പി.നൂർജഹാൻ (വൈസ് പ്രസിഡണ്ട്)
പി നന്ദകുമാർ (സെക്രട്ടറി) കെ ടി അബ്ദുൽ ഹക്കീം, ടി വി സുനിൽകുമാർ ( ജോയിൻ സെക്രട്ടറി) പി എ വിനോദ് (ട്രഷറർ), എം ജയശ്രീ (വനിതാ കമ്മിറ്റി കൺവീനർ).

വൈകിട്ട് നടന്ന പൊതുസമ്മേളനം ഡോ: അനിൽ ചേലാമ്പ്ര ഉദ്ഘാടനം ചെയ്തു. ടി പി ബാലസ്ബ്രഹ്മണ്യൻ
അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ പി മോഹൻദാസ്, തൃക്കുളം കൃഷ്ണൻകുട്ടി, പി നന്ദകുമാർ എന്നിവർ സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top