എ ടി എം കുട്ടി മൗലവി നിര്യാതനായി.

പരപ്പനങ്ങാടി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബേര്‍ഡ് മുന്‍ റീജ്യണല്‍ മുഫതിഷും,സമസ്ത ട്യൂട്ടറും  ജംഇയ്യത്തുൽ മുഫത്തിഷീൻ ജനറൽ സെക്രട്ടറിയുമായിരുന്ന  എ ടി എം കുട്ടി മൗലവി ഉള്ളണം(70) നിര്യാതനായി. ഔദ്യോഗിക ജോലിയിൽ നിന്ന് വിരമിച്ച ശേഷം ചേളാരി സമസ്ത ഓഫീസിൽ ജോലി ചെയ്തു വരികയായിരുന്നു. നിലവിൽ  സമസ്ത മലപ്പുറം ജില്ലാ കമ്മിറ്റി അംഗം,  തിരൂരങ്ങാടി മേഖല വൈസ്പ്രസിഡന്റ്, പരപ്പനങ്ങാടി മുനിസിപ്പൽ എസ് എം എഫ് പ്രസിഡന്റ്,  ഉള്ളണം  തഖ്‌വിയത്തുൽ ഇസ്‌ലാം സംഘം പ്രസിഡന്റ്, കോട്ടായി മഹല്ല് ഉപാധ്യക്ഷൻ, ഉള്ളണം അബ്‌റാർ ചാരിറ്റബിൾ ട്രസ്റ്റ് മുഖ്യരക്ഷാധികാരി,   എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു വരികയായിരുന്നു.ഭാര്യ:ഖദീജ. മക്കൾ:മുഹമ്മദ് സ്വാലിഹ്, മുഹമ്മദ് സാലിം ഫൈസി, മുഹമ്മദ് നജീബ്, മുഹമ്മദ് നൗഫൽ, ഉമ്മുക്കുൽസു, ഉമ്മുസൽമ, ഉമ്മുഹബീബ. മരുമക്കൾ:അബ്ദുൽഅസീസ് ചെട്ടിപ്പടി, അബ്ദുൽഹക്കീം രാമനാട്ടുകര, മുഹമ്മദ് മൂന്നിയൂർ, ഫൗസിയാബീവി, തസ്‌ലീമ സഹ്റവിയ്യ, മുഹ്സിന, സുഹ്‌റ.  കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങൾ ജമലുല്ലൈലി, ഡോ:ബഹാവുദ്ധീൻ മുഹമ്മദ് നദ്‌വി കൂരിയാട്, പി കെ അബ്ദുറബ്ബ് എം എൽ എ, കെ മോയിൻകുട്ടി മാസ്റ്റർ, എം എ ചേളാരി, എ കെ ആലിപ്പറമ്പ്, സയ്യിദ് പി എസ് എച്ച് തങ്ങൾ, സയ്യിദ് കെ എൻ സി തങ്ങൾ, സയ്യിദ് ഹുസൈൻ തങ്ങൾ ജമലുല്ലൈലി, റഹീം മാസ്റ്റർ ചുഴലി എന്നിവർ വസതി സന്ദർശിച്ചു

Related Articles